ചവറ എംഎൽഎയുടെ മകനെതിരായ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

ചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി വിധിക്ക് ഹൈക്കോടതി സ്റ്റേ.കരുനാഗപ്പള്ളി കോടതി ചവറ എംഎൽഎയുടെ മകനെതിരായ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തുചവറ എംഎല്‍എ വിജയന്‍ പിളളയുടെ മകന്‍ ശ്രീജിത്ത് വിജയനെതിരായ വാര്‍ത്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോടതി വിധിക്ക് ഹൈക്കോടതി സ്റ്റേ. ദുബായില്‍ നിലനില്‍ക്കുന്ന കേസില്‍ മാധ്യമങ്ങളില്‍ ചര്‍ച്ചകളോ റിപ്പോര്‍ട്ടിങ്ങോ നടത്തരുതെന്ന് കരുനാഗപ്പള്ളി കോടതിയാണ് ഉത്തരവിട്ടത്.

വി.ശ്രീജിത്ത് നല്‍കിയ ഹര്‍ജിയില്‍ കരുനാഗപ്പള്ളി സബ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട് ചവറ പൊലീസ് സ്റ്റേഷനിലെ കേസിനെ സംബന്ധിച്ചോ, മാവേലിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസിനെ സംബന്ധിച്ചോ അതുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളെക്കുറിച്ചോ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ചര്‍ച്ചകളോ റിപ്പോര്‍ട്ടോ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

രാഖുല്‍ കൃഷ്ണ എന്ന വ്യക്തി തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച്‌ ശ്രീജിത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം പ്രസ് ക്ലബിനും മാധ്യമ സ്ഥാപനങ്ങള്‍ക്കും വിലക്കുമായി ബന്ധപ്പെട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.