ഫേസ്ബുക്കിന്റെ ക്യാമറാ വിഭാഗം തലവനായി ഇന്ത്യന്‍ വംശജൻ നിഖില്‍ ഛന്ധോക്

ഫ്രാങ്ക്ഫര്‍ട്ട്: സാമൂഹ്യ മാധ്യമമായ ഫേസ്ബുക്കിന്റെ ക്യാമറാ വിഭാഗം തലവനായി ഇന്ത്യന്‍ വംശജനെ നിയമിക്കപ്പെട്ടു. മഹാരാഷ്ട്ര പൂനെ സ്വദേശിയായ നിഖില്‍ ഛന്ധോകിനെയാണ് ഫെയ്സ്ബുക്കിന്റെ ക്യാമറാ വിഭാഗത്തലവനായി നിയമിക്കപ്പെട്ടത്. ഗൂഗിളിന്റെ ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) വിഭാഗം തലവനായിരുന്നു നിഖില്‍. ഫെയ്സ്ബുക്കില്‍ ഓഗ്മെന്റഡ് റിയാലിറ്റി ഗവേഷണ വിധേയമാക്കുന്നത് ക്യാമറ വിഭാഗമാണ്. ആഗോള തലത്തില്‍ എആര്‍ സാധ്യതകള്‍ കണ്ടെത്താനുള്ള പ്ലാറ്റ്ഫോം ഒരുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷിക്കുന്നതായി നിഖില്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജില്‍ കുറിച്ചിരുന്നു.