അബുദാബിയിൽ 31 മില്യണ്‍ ദിര്‍ഹം നൽകി ഒന്നാം നമ്പർ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയ പ്രമുഖന്റെ ജയില്‍ ശിക്ഷ കോടതി ശരിവെച്ചു, പ്രതിയെ നാടുകടത്താനും ഉത്തരവ്

അബുദാബിയിൽ 31 മില്യണ്‍ ദിര്‍ഹം നൽകി ഒന്നാം നമ്പർ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയ പ്രമുഖന്റെ ജയില്‍ ശിക്ഷ കോടതി ശരിവെച്ചു. ചെക്ക് കേസിൽ അകപ്പെട്ട ഇയാൾക്ക് 3 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് കോടതി ശരിവെച്ചത്. അബുദാബി പൊലീസും എമിറേറ്റ്സ് ഓക്ഷനും സംഘടിപ്പിച്ച ലേലത്തിലാണിദ്ദേഹം ഒന്നാം നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്. ലേല തുക ചെക്കായാണ് എഴുതി നല്‍കിയത്. ചെക്ക് ക്യാഷായി മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടില്‍ മതിയായ തുകയില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് അവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

നമ്പർ പ്ലേറ്റ് മറ്റാര്‍ക്കെങ്കിലും കൂടുതല്‍ തുകയ്ക്ക് മറിച്ച്‌ വില്‍ക്കാനായിരുന്നു പദ്ധതിയെന്ന് പ്രതി പറഞ്ഞു. മുഴുവന്‍ തുകയും അടയ്ക്കാതെ ലേലം ചെയ്ത വസ്തുവിന്റെ ഉടമസ്ഥാവകാശം ലേലം ചെയ്തയാള്‍ക്ക് ലഭിക്കില്ലെന്ന് അബുദാബി സെക്യൂരിറ്റീസ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജയില്‍ ശിക്ഷ പൂര്‍ത്തിയായാല്‍ പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്.