കുവൈറ്റിലെ ആൾപ്പാർപ്പില്ലാത്ത അപാർട്ട്മെന്റിലെ ഫ്രീസറിൽ ഫിലിപ്പീൻ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മനാമ : കുവൈത്തിൽ ആൾപ്പാർപ്പില്ലാത്ത അപാർട്ട്മെന്റിലെ ഫ്രീസറിൽ ഫിലിപ്പീൻ വീട്ടുജോലിക്കാരി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇവിടെ ഒരു ലെബനീസ് പൗരനും അദ്ദേഹത്തിന്റെ സിറിയക്കാരിയായ ഭാര്യയുമാണ് താമസിച്ചിരുന്നത്. ഇവർ കുവൈറ്റ് വിട്ടെങ്കിലും അപ്പാർട്ട്മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. കോടതി ഉത്തരവുമായി ഉടമസ്ഥൻ എത്തി അപ്പാർട്ട്മെന്റ് തുറന്നു പരിശോധിച്ചപ്പോഴാണ് ഫ്രീസറിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 2016 നവംബർ മുതൽ ഈ അപാർട്ട്മെന്റ് അടഞ്ഞു കിടക്കുകയായിരുന്നു. ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു.