‘ജയ് ശ്രീറാം’ ജപിക്കാനാവശ്യപ്പെട്ട് മധ്യവയസ്ക്കന് ക്രൂര മർദ്ദനം (വീഡിയോ കാണാം)

ജയ്പുര്‍: ജയ്പുര്‍: ‘ജയ് ശ്രീറാം’ ജപിക്കാനാവശ്യപ്പെട്ട് മുസ്ളിം മധ്യവയസ്കന് ക്രൂര മർദ്ദനം. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് 45കാരനെ നിരന്തര മര്‍ദ്ദനത്തിന് ഇരയാക്കുകയും അതിന്റെ ദൃശ്യങ്ങൾ പകർത്തി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി.

വിനയ് മീണ എന്ന 18 വയസ്സുകാരന്‍, മുഹമ്മദ് സലിം എന്നയാളെ മര്‍ദ്ദിക്കുകയും ജയ് ശ്രീ റാം എന്ന് ജപിക്കാനും ആവശ്യപ്പെടുന്നത് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിൽ നിന്നും വ്യക്തമാണ്. മുഖത്തും തലയിലും പുറത്തുമാണ് ഇയാളെ മർദ്ദിക്കുന്നത്. എന്നാല്‍ ‘ദൈവം സര്‍വ്വശക്തനാണ്’ എന്ന് മാത്രമാണ് ഇയാള്‍ പറഞ്ഞത്.

ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തില്‍ സംഭവത്തിൽ പ്രതിഷേധം ഉയരുകയും അന്വേഷണം ആവശ്യപ്പെട്ട് അബു റോഡ് സിറ്റി സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ശാരീരികമായി അക്രമിക്കല്‍, മതവികാരം മുറിപ്പെടുത്തല്‍, ശത്രുത വളര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തതായും വിനയ് മീണയെ കസ്റ്റഡിയിലെടുത്തതായും എസ്.പി സിരോഹി ഓംപ്രകാശ് പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ രാജസ്ഥാനിലെ രാജ്സമന്ദില്‍ മുഹമ്മദ് അഫ്രാസുല്‍ എന്നയാളെ ലൗ ജിഹാദ് ആരോപിച്ച് ശംഭുലാല്‍ റൈഗര്‍ എന്നയാള്‍ ആക്രമിക്കുകയും ജീവനോടെ അഗ്നിക്കിരയാക്കുകയും ചെയ്ത സംഭവം ഏറെ വിവാദമായിരുന്നു. ഏപ്രിലില്‍ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച്‌ പെഹ്ലു ഖാന്‍ എന്നയാളെ ഒരു സംഘം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ സംഭവവും ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം മധ്യ വയസ്കനെ മർദ്ദിക്കുന്നത്.