ഷാർജയില്‍ കെട്ടിടത്തിലുണ്ടായ തീ പിടുത്തത്തിൽ രണ്ട് കുട്ടികളുൾപ്പടെ അഞ്ച് പേർ മരണപ്പെട്ടു

ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തിൽ രണ്ട് കുട്ടികളടക്കം അഞ്ച് പേർ മരണപ്പെട്ടു. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം സംഭവിച്ചത്. ഷാര്‍ജയിലെ അല്‍ ബുതൈന യിലുള്ള മൂന്നു നില കെട്ടിടത്തിലെ എസിയില്‍ നിന്നാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പുക ശ്വസിച്ചാണ് കുട്ടികൾ മരണപ്പെട്ടത്. തീപിടിത്തത്തില്‍ അപ്പാര്‍ട്ടുമെന്റ് പൂര്‍ണമായും കത്തിനശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

മരിച്ചവരില്‍ മൊറോക്കന്‍ വംശജയായ യുവതിയും (38), ഇവരുടെ മക്കളും, ഇന്ത്യന്‍ വംശജനും (35), പാക്കിസ്ഥാനി വനിതയും (40) ഉള്‍പ്പെടുന്നു. എട്ടോളം പേരുടെ നില ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.