സൌജന്യമായി ഒരു ജോഡി ഷൂസ്; പരസ്യം വ്യാജം; മുന്നറിയിപ്പുമായി അഡിഡാസ്

സൌജന്യമായി ഒരു ജോഡി ഷൂസ് എന്നൊരു പരസ്യം അഡിഡാസ് വക കണ്ടാല്‍ വീണുപോകരുത് എന്ന മുന്നറിയിപ്പുമായി കമ്പനി രംഗത്ത്. നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താന്‍ സൈബര്‍ കുറ്റവാളികള്‍ ഒരുക്കുന്ന കെണിയാണത്. 93 ആം വാര്‍ഷികത്തോട് അനുബന്ധിച്ച് 3000 ജോഡി ഷൂസുകള്‍ നല്‍കുന്നു എന്നാണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഇതിനായി Adidas.com/shoes എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാനും പറയുന്നു . ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അഡിഡാസ് തന്നെ വിശദീകരണവുമായി രംഗത്തുവന്നത്.