ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടൽ നിർമ്മിച്ച് ദുബായ് വീണ്ടും വിസ്മയിപ്പിക്കുന്നു

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ നിര്‍മിച്ച്‌ ദുബൈ വീണ്ടും ലോകത്തെ വിസ്മയിപ്പിച്ചു. 75 നിലകളോട് കൂടിയ ജിവോറ ഹോട്ടലിന്‍റെ ഉയരം 356 മീറ്ററാണ്. ജെ ഡബ്ല്യു മാറിയോട്ട് മര്‍ക്വിസിനേക്കാള്‍ ഒരു മീറ്റര്‍ ഉയരകൂടുതല്‍ മാത്രമാണ് ജെവോറയ്ക്കുള്ളത്. മജിദ് അല്‍ അത്തര്‍ ആണ് ഹോട്ടല്‍ നിര്‍മ്മിക്കുന്നത്. 2008 മുതല്‍ ഈ ഹോട്ടലിന്റെ നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു.

ശെയ്ഖ് സായിദ് റോഡില്‍ സ്ഥിതി ചെയ്യുന്ന ജെവോറയില്‍ 6 ഇലവേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നു. 528 അതിഥി മുറികളും സ്യൂട്ടുകളും 4 റെസ്റ്റോറന്റുകളുമാണ് ഇവിടെയുള്ളത്. ഒരു സ്വിമ്മിംഗ് പൂളും ഹെല്‍ത്ത് ക്ലബ്ബും ലക്ഷ്വറി സ്പായും ജെവോറയിലുണ്ട്. അറബ് പാരമ്ബര്യത്തിനനുസരിച്ചാണ് ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍.
550 ദിര്‍ഹം മുതലുള്ള വാടക നിരക്കില്‍ മുറികള്‍ ലഭ്യമാണ്. ജൂനിയര്‍ സ്യൂട്ടിന് 1100 ദിര്‍ഹവും രണ്ട് ബെഡ് റൂം സ്യൂട്ടിന് 2000 ദിര്‍ഹവുമാണ് നിരക്ക്.