അബുദാബി കിരീടാവകാശി ജയ് ശ്രീറാം വിളിച്ചോ! ആ വ്യാജപ്രചാരണവും പൊളിയുകയാണ്

അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജയ് ശ്രീറാം വിളിക്കുന്നു എന്ന് കാണിച്ച്‌ ഇന്ത്യന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവിട്ടിരുന്നു. ഇന്ത്യൻ മാധ്യമങ്ങളായ ടൈംസ് നൗ, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളാണ് അബുദാബി കിരീടവകാശിയുടെതെന്ന പേരില്‍ വീഡിയോ പുറത്തുവിട്ടത്. എന്നാൽ ഈ വാർത്തയെ തള്ളി അറബ് മാധ്യമങ്ങൾ രംഗത്തെത്തി.

Image result for abu dhabi crown prince modi

ഗുരു മൊരാറി ബാപ്പു സംഘടിപ്പിച്ച പരിപാടിയില്‍ അബുദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തിരുന്നില്ല. പിന്നെ എങ്ങനെ അദ്ദേഹം ജയ് ശ്രീറാം വിളിക്കും. യുഎഇ മാധ്യമങ്ങള്‍ വീഡിയോ സംബന്ധിച്ച്‌ വിശദമായ പരിശോധന നടത്തി. അപ്പോഴാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ബോധ്യമായത്. അബൂദാബി കിരീടവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അല്ല വീഡിയോയിലുള്ളത്. അബുദാബി ശൈഖിനെ പോലെ തോന്നുക്കുന്ന ഒരു വ്യക്തിയാണ് വീഡിയോയിൽ. അത് ഇന്ത്യന്‍ മാധ്യമങ്ങള്‍ മോദിയുടെ സന്ദര്‍ശനത്തിനിടെ പുറത്തുവിടുകയായിരുന്നു. തൊട്ടുപിന്നാലെ യുഎഇ അധികൃതര്‍ ഇത് വ്യാജമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. യുഎഇ പൗരനായ ഒരു കോളമിസ്റ്റാണ് വീഡിയോയില്‍. അദ്ദേഹം ഇന്ത്യന്‍ പ്രവാസികള്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതാണ് വീഡിയോ. ആ പ്രംസഗത്തിനിടെയാണ് ജയ് ശ്രീറാം വിളിയുണ്ടായത്.

 

എന്നാല്‍ ഇത് ടൈംസ് നൗ, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ സംഭവം വളച്ചൊടിക്കുകയായിരുന്നു. മാത്രമല്ല, ഇന്ത്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ട വീഡിയോ രണ്ടുവർഷം പഴക്കമുള്ളതാണ്.