ഭര്‍ത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പുറത്ത് വിട്ട് പ്രമുഖ നടി

ഭര്‍ത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പുറത്ത് വിട്ട് പ്രമുഖ നടി. . ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധെയെയായ നടി സോഫിയ ഹയാതാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പുറത്തുവിട്ടത്. ഇന്ത്യന്‍ വംശജയായ സോഫിയ ബ്രിട്ടനിലാണ് ജനിച്ചു വളര്‍ന്നത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇതോടെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് വന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുന്നത് ശരിയല്ല എന്നായിരുന്നു വിമര്‍ശനം. പ്രണയത്തെക്കുറിച്ച്‌ ദീര്‍ഘമായ കുറിപ്പുകളും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ പരസ്പര സ്നേഹമില്ലാത്ത ലൈംഗികത ദൈവത്തിന് നിരക്കുന്നതല്ലെന്നാണ് സോഫിയയുടെ വാദം. ഇടയ്ക്ക് ഗ്ലാമര്‍ ലോകം വിട്ട് കന്യാസ്ത്രീയായ സോഫിയ അടുത്തിടെയാണ് സന്യാസം ഉപേക്ഷിച്ച്‌ വിവാഹം കഴിച്ചത്.