ശുഹൈബ് കൊല്ലപ്പെട്ടതറിഞ്ഞത് ഖത്തറിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, വലം കൈയായ പ്രവർത്തകന്റെ മരണവാർത്തയറിഞ്ഞ് വിങ്ങിപ്പൊട്ടി കെ സുധാകരന്‍ ( വീഡിയോ)

കോണ്‍ഗ്രസിലെ യുവാക്കള്‍ക്ക് മികച്ച പിന്തുണ കൊടുക്കുന്ന നേതാവാണ് സുധാകരന്‍. സുധാകരണന്റെ തണലില്‍ തന്നെയാണ് ശുഹൈബ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം ബ്ലോക്ക് സെക്രട്ടറിയായി മാറിയതും. വളരെ ആത്മബന്ധമുള്ള യുവാവിനെ നടുറോട്ടില്‍ രാഷ്ട്രീയ എതിരാളികള്‍ വെട്ടിക്കൊന്നു എന്ന വാര്‍ത്ത സുധാകരനെ ശരിക്കും നടുക്കിയിരുന്നു.

ഖത്തറിലെ പ്രസംഗത്തിനിടെ ഷുഹൈബിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ വികാരധീനനായി കെ സുധാകരൻ ഷുഹൈബിനെ ഓർക്കുന്നു…#CpmTerror

Posted by Roji M John on 12 ಫೆಬ್ರವರಿ 2018

അപ്രതീക്ഷിതമായി കൊലപാതക വാര്‍ത്ത അറിഞ്ഞ അദ്ദേഹം ശരിക്കും തകര്‍ന്നു പോയിരുന്നു. ഖത്തറില്‍ പൊതുവേദിയില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് വലംകൈയായ ശുഹൈബിന്റെ മരണ വാര്‍ത്ത അദ്ദേഹം കേട്ടത്. പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിയിലിരുന്ന മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സുധാകരന് ശുഹൈബിന്റെ വേര്‍പാട് സംബന്ധിച്ച കുറിപ്പ് കൈമാറിയത്. കുറിപ്പ് വായിച്ച സുധാകരന്‍ നമ്മുടെ ഒരു പ്രവര്‍ത്തകനെ കൂടി നഷ്ടപ്പെട്ടുവെന്നു പറയുകയും വിങ്ങിപ്പൊട്ടുകയുമായിരുന്നു. തുടര്‍ന്ന് പ്രസംഗം മുഴുമിപ്പിക്കാതെ നാട്ടിലേക്ക് മടങ്ങുന്നതായി അറിയിക്കുകയും ചെയ്തു.

വേദിയില്‍ വെച്ച്‌ തന്നെ തീര്‍ത്തും ദുര്‍ബലനായി കണ്ഠമിടറി കരുത്തു ചോര്‍ന്നിരുന്നു നേതാവിന്. പ്രസംഗം മുഴുവിപ്പിക്കാതെ പരിപാടി അവസാനിപ്പിച്ച്‌ തനിക്ക് പോകണം എന്നു പറഞ്ഞ് അദ്ദേഹം ഉടനെ ഖത്തറില്‍ നിന്നും അടുത്ത വിമാനത്തില്‍ നാട്ടിലേക്ക് കയറി.