ലക്ഷ്യം രാമരാജ്യം, വിശ്വഹിന്ദു പരിഷത്ത് നേതൃത്വം കൊടുക്കുന്ന രഥയാത്ര ഇന്ന് ആരംഭിക്കും

രാമജന്മഭൂമി-ബാബറി മസ്​ജിദ്​ തര്‍ക്കം ​സുപ്രീംകോടതിയുടെ പരിഗണനക്ക്​ വരാനിരിക്കെ വീണ്ടും രഥയാത്രയുമായി വിശ്വഹിന്ദു പരിഷത്ത്​. രാമരാജ്യ യാത്ര എന്ന്​ പേരിട്ടിരിക്കുന്ന പരിപാടിക്കാണ്​​ ഇന്ന്​ തുടക്കുമാവുക. ആറ്​ സംസ്ഥാനങ്ങളിലുടെ രണ്ട്​ മാസം സഞ്ചരിച്ച്‌​ രാമേശ്വരത്ത്​ യാത്രക്ക്​ സമാപനമാവും.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്​ യാത്രക്ക്​ തുടക്കം കുറിക്കുന്നത്​. രാമക്ഷേത്രം യാഥാര്‍ഥ്യമാക്കുമെന്നതായിരുന്നു യോഗിയുടെ മുഖ്യതെരഞ്ഞെടുപ്പ്​ വാഗ്​ദാനം. യു.പിയെ കാവിവല്‍ക്കരിക്കാനുള്ള നീക്കങ്ങളുമായാണ്​ യോഗി ആദിത്യനാഥ്​ മുന്നോട്ട്​ പോവുന്നത്​.