ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍, സ്വന്തം റെക്കോർഡ് തിരുത്തിക്കുറിച്ച് ദുബായ് (വീഡിയോ കാണാം)

സ്വന്തം റെക്കോർഡ് തിരുത്തിക്കുറിച്ച് ദുബായ്.ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍ എന്ന സ്വന്തം റെക്കോര്‍ഡ് ദുബായ് തിരുത്തിയത് മറ്റൊരു ഹോട്ടല്‍ നിര്‍മ്മിച്ചുകൊണ്ട് . ഇതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായിരുന്ന ദുബായിലുള്ള ജെഡബ്ല്യു മാരിയറ്റ് മാര്‍ക്വിസ് ആയിരുന്നു. ഒരുമീറ്റര്‍ വ്യത്യാസത്തിലാണ് പുതിയ ഹോട്ടല്‍ ജെവോറ റെക്കോര്‍ഡില്‍ ഇടംപിടിച്ചിരിക്കുന്നത്. 356 മീറ്ററാണ് ജെവോറയുടെ ഉയരം.

ഷെയ്ഖ് സായിദ് റോഡില്‍ ദുബൈ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററിനു സമീപം സ്വര്‍ണവര്‍ണത്തിലാണ് 75 നില ഹോട്ടല്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍നിന്നു 3.3 കിലോമീറ്ററാണ് അകലം. 528 മുറികളും നാലു റസ്റ്ററന്റുകളുമുണ്ട്