കാവേരി നദി ജല തർക്കം; കർണാടകയ്ക്ക് ഇരട്ടി മധുരം, കേരളത്തിന് അധിക ജലമില്ല, തമിഴ്നാടിന് തിരിച്ചടി

കാവേരി നദീജല തർക്കത്തിൽ കര്ണാടകയ്ക്ക് അധിക ജലം നൽകണമെന്ന് സുപ്രീംകോടതി.. വിധിയിലൂടെ 14.75 ഘനഅടി ജലം കര്‍ണാടകത്തിന് അധികം ലഭിക്കും.  കേരളത്തിനും പുതുച്ചേരിക്കും നിശ്ചയിച്ച ജലത്തിൽ മാറ്റമില്ല. എന്നാൽ ഉത്തരവ് തമിഴ്‌നാടിന് തിരിച്ചടിയായി. കാവേരിയിൽ നിന്നും തമിഴ് നാടിന് നൽകേണ്ട നദിയുടെ അളവ് സുപ്രീംകോടതി കുറച്ചു.