5 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സിയുമായി മംഗളൂരു വിമാനത്താവളത്തിൽ വെച്ച് യുവാവ് പിടിയിലായി

5 ലക്ഷം രൂപ വിലവരുന്ന വിദേശ കറന്‍സിയുമായി മംഗളൂരു വിമാനത്താവളത്തിൽ വെച്ച് യുവാവ് പിടിയിലായി. കാസർകോട് സ്വദേശി സിറാജുദ്ദീന്‍ പള്ളിക്കെ കുഞ്ഞാലി (39)യാണ് പിടിയിലായത്. 25,82,686 രൂപയുടെ വിദേശ കറന്‍സിയുമായി ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്. യു.എസ് ഡോളറുകള്‍, സ്വിസ്ഫ്രാങ്ക്, യൂറോകള്‍, കുവൈത്ത് ദീനാറുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍പെടും.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ദുബായിലേക്ക് പോകാനായി എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു സിറാജുദ്ദീന്‍.
പരിശോധനയ്ക്കിടെ സോക്സില്‍ ഒളിപ്പിച്ച നിലയിലും ബാഗിലും മറ്റുമായി വിദേശ കറന്‍സികള്‍ പിടികൂടുകയായിരുന്നു.