ബസ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് 44 പേര്‍ മരണപ്പെട്ടു

ലിമ : ബസ് 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് 44 പേര്‍ മരണപ്പെട്ടു. പെറുവിലെ ഏരിക്യുപയില്‍ പാന്‍ അമേരിക്കന്‍ സര്‍ ഹൈവേ‍യില്‍ ആയിരുന്നു അപകടം. 45 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡില്‍ നിന്നും 300 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. കുന്നുകള്‍ നിറഞ്ഞ പ്രദേശമാണിവിടം.

അപകടത്തില്‍ മരിച്ചവര്‍ക്ക് പ്രസിഡന്‍റ് പെഡ്രോ പാബ്ലോ കുസിന്‍സ്കി അനുശോചനം രേഖപ്പെടുത്തി.