മൂന്ന് നില കെട്ടിത്തിന്‍റെ മുകളില്‍ നിന്നും വീണ കുട്ടിയുടെ രക്ഷകാനായെത്തിയത് പൊലീസ്, വീഡിയോ കാണാം

മൂന്ന് നില കെട്ടിത്തിന്‍റെ മുകളില്‍ നിന്നും വീണ കുട്ടിയുടെ രക്ഷകാനായെത്തിയത് പൊലീസ്. ദക്ഷിണ കെയ്റോയിലാണ് സംഭവം.ദൃശ്യങ്ങള്‍ ഇൗജിപ്ത് ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ടതോടെ സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുത്തു. കുട്ടിയെ രക്ഷിച്ച പൊലീസുകാരായ കാമില്‍ ഫാത്തി ജൈദ്, ഹസ്സന്‍ സയീദ് അലി, സാബ്രി മഹ്റൂസ് അലി എന്നിവര്‍ക്ക് അഭിനന്ദന പ്രവാഹം

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കാലു തെറ്റിയാണ് അഞ്ചു വയസുകാരന്‍ ബാല്‍ക്കണിയില്‍ കുടുങ്ങിയത്.ആദ്യം ഒന്ന് പകച്ചെങ്കിലും സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ താഴെയുണ്ടായിരുന്ന പൊലീസുകാര്‍ ജാഗരൂകരായി. സമീപത്തു കിടന്ന കാര്‍പ്പെറ്റ് നിവര്‍ത്തി കുട്ടിയെ രക്ഷിക്കാനൊരുങ്ങിയെങ്കിലും അതിനു മുന്‍പെ കുട്ടി താഴേക്ക് വീണു.
എന്നാല്‍ പൊലീസുകാരിലൊരാള്‍ പെട്ടെന്ന് ചാടി കുട്ടിയെ പിടിച്ചു. ഇരുവരും നിലത്ത് വീണു. ഒരു പോറല്‍ പോലുമേല്‍ക്കാതെ കുട്ടി സുരക്ഷിതം.