നടി ശ്രീദേവിയുടെ മരണം, ബർദുബായി പൊലീസ് കേസെടുത്തു

ബാ​ത്ത്റൂ​മി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തുടർന്നാണ് നടി ശ്രീ​ദേ​വി​ മരണപ്പെട്ടത്. ശ്രീ​ദേ​വി​യു​ടെ കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന ദു​ബാ​യി​ലെ എ​മി​റേ​റ്റ്സ് ട​വ​ര്‍ ഹോ​ട്ട​ലി​ലെ താ​മ​സ മു​റി​യി​ലാ​ണ് ശ്രീ​ദേ​വി കു​ഴ​ഞ്ഞു​വീ​ണ​ത്. ഇ​വ​രെ ഉ​ട​ന്‍​ത​ന്നെ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം സംഭവിച്ചു. മ​രി​ച്ച നി​ല​യി​ലാ​ണ് ശ്രീ​ദേ​വി​യെ റാഷിദ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​തേ​തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം നേ​രെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​യ്ക്കു പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ദു​ബാ​യി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍പുരോഗമിക്കുന്നു. ബർദുബായി പൊലീസ് കേസെടുത്തു