എംഎം അക്ബറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൗസിലേക്ക് മാര്‍ച്ച്‌

അറസ്റ്റ് ചെയ്ത എംഎം അക്ബറിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ കേരളാ ഹൗസിലേക്ക് മാര്‍ച്ച്‌. എസ്‌ഐഒ, സോളിഡാരറ്റി, ഫ്രറ്റേണിറ്റി മൂവ്മെന്റ് തുടങ്ങിയ സംഘടനകളാണ് മാർച്ച് നടത്തിയത്.
തികച്ചും അടിസ്ഥാന രഹിതമായ കേസുകളാണ് ചുമതിയിട്ടുള്ളതെന്നും പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി.

അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കേരള പൊലീസാണ് എം.എം അക്ബറിനെതിരെ കേസെടുത്തത്. മതം മാറിയ ശേഷം സിറിയയിലെക്ക് കടന്നതായി പറയപ്പെടുന്ന പെൺകുട്ടി എം.എം അക്ബറിന്റെ സ്‌കൂളിൽ ജോലി ചെയ്തിരുന്നുവെന്നതടക്കമുള്ള കാര്യങ്ങളാണ് അക്ബറിനെതിരെ കേസെടുക്കാൻ കേരള പോലീസിനെ പ്രേരിപ്പിച്ചത്. പീസ് സ്‌കൂളിൽ ദേശവിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു.