നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ മുമ്പ് മോദി ബാങ്കിൽ 90 കോടി രൂപ നിക്ഷേപിച്ചുവെന്ന് ആരോപണം

നോട്ട് നിരോധനത്തിന് മണിക്കൂറുകള്‍ മുമ്പ് നീരവ് മോദി ബാങ്കിൽ 90 കോടി രൂപ നിക്ഷേപിച്ചുവെന്ന് ആരോപണം. എന്‍.സി.പി എം.പി മജീദ് മേമനാണ് നീരവിനെതിരെ ആരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ശാഖയില്‍ നീരവ് മോഡി 90 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് മജീദ് മേമൻ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

നീരവ് മോഡിയും ബന്ധുവും വ്യവസായ പങ്കാളിയുമായ മെഹുല്‍ ചോക്സി പഞ്ചാപ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിട്ടിരിക്കുകയാണ്.