നടി ശ്രീദേവിക്ക്​ അനുശോചനം നേര്‍ന്ന്​ കൊണ്ടുള്ള കോണ്‍ഗ്രസിന്റെ ട്വീറ്റ് വിവാദത്തിൽ

നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന് അനുശോചനം രേഖപ്പെടുത്തിയുള്ള കോൺഗ്രസിന്റെ ട്വീറ്റ് വിവാദത്തിൽ. ട്വിറ്ററില്‍ കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിലെ വാക്കുകള്‍ക്ക് നേരെയാണ് വിമര്‍ശനമുയരുന്നത്. ശ്രീദേവിയ്ക്ക് പത്മശ്രീ ലഭിച്ചതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം.

‘ശ്രീദേവിയുടെ വിയോഗം വേദനയുണ്ടാക്കുന്നു. അവര്‍ അതുല്യപ്രതിഭയുള്ള നടിയായിരുന്നു. എക്കാലത്തെയും മികച്ച ചിത്രങ്ങളിലൂടെ അവര്‍ ജനഹൃദയങ്ങളില്‍ ജീവിക്കും. 2013ലെ യുപിഎ സര്‍ക്കാര്‍ ശ്രീദേവിയ്ക്ക് പത്മപുരസ്കാരം നല്‍കി ആദരിച്ചുവെന്നുമാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക പോസ്റ്റ്.’

ട്വീറ്റ്​ പോസ്​റ്റ്​ ചെയ്​ത്​ നിമിഷങ്ങള്‍ക്കകം നടിയുടെ മരണം രാഷ്​ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്ത്​വന്നു. ശ്രീദേവിയുടെ ജനനം ജവഹര്‍ലാല്‍ നെഹ്​റുവി​​െന്‍റ കാലത്താണെന്ന്​ കോണ്‍ഗ്രസ്സിനോട്​ പറയാന്‍ ഒരു ട്വിറ്ററാട്ടി ആവശ്യപ്പെട്ടു. ശ്രീദേവിക്ക്​ പദ്​മപുരസ്​കാരം നല്‍കിയതില്‍ ഇന്ത്യക്കാര്‍ മുഴുവന്‍ യുപിഎ സര്‍കാറിന്​ വോട്ട്​ ​ചെയ്യണമെന്നൊക്കെയാണ്​ മറ്റ്​ ട്വീറ്റുകള്‍.