ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന് നവമി, ബിജെപി പൊലീസിൽ പരാതി നൽകി

ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന് നവമി.ബാലസംഘം പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് നവമി രാമചന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നവമി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ ബിജെപി പത്തനംതിട്ട പൊലീസിൽ പരാതി നൽകി. ആചാരങ്ങൾ ലംഘിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിച്ച നവമിക്കെതിരെ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.

 

തനിക്കെതിരെയുള്ള സൈബർ ആക്രമണം രൂക്ഷമായപ്പോൾ വികാരക്ഷോഭം സഹിക്കാനാകാതെയാണ് അങ്ങനെ പറഞ്ഞതെന്നും, സത്യത്തിൽ ആർത്തവദിനത്തിൽ ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടില്ലെന്നും നവമി പിന്നീട് പറഞ്ഞു.
ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ നവമി രാമചന്ദ്രൻ ആർത്തവത്തെക്കുറിച്ചുള്ള പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്. ആർത്തവ ദിനങ്ങളിലെ ക്ഷേത്ര പ്രവേശന വിലക്കിനെതിരെ വിനേഷ് ബാവിക്കര എഴുതിയ കവിതയാണ് നവമി ആദ്യം ഫേസ്ബുക്കിൽ പങ്കുവച്ചത്.