നെയ്മറിന്റെ പരിക്ക്;പാരീസ് തേങ്ങുന്നു

ഫ്രഞ്ച് ലീഗിലെ കരുത്തരായ പി എസ് ജിക്ക് ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു.തങ്ങളുടെ ചിരവൈരികളായ മാഴ്സയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപിച്ച് ഫ്രഞ്ച് ലീഗിലെ താങ്കളുടെ സ്‌ഥാനം പി എസ് ജി അരക്കിട്ടുറപ്പിച്ച ദിനം.പക്ഷെ കളി ജയിച്ചതിൻറെ സന്തോഷം ആരുടേയും മുഖത്തുണ്ടായിരുന്നില്ല!കാരണം അവരുടെ മിന്നും താരം നെയ്മർ പരിക്കേറ്റ് കളം വിട്ടത് ആരാധകർ നെഞ്ചിടിപ്പോടെയാണ് നോക്കിനിന്നത്.പരിക്കിന്റെ വിശദാശങ്ങൾ ഇതുവരെ പുറത്തു വന്നില്ലെങ്കിലും അടുത്ത കളിയിൽ നെയ്മർ ഉണ്ടാവില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്.ചാമ്പ്യൻസ് ലീഗിലെ ആദ്യ പാദ മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിനോട് പരാജയം ഏറ്റുവാങ്ങിയ പി എസ് ജി സ്വന്തം തട്ടകത്തിൽ വെച്ച് നടക്കുന്ന രണ്ടാം പാദത്തിൽ കണക്ക് തീര്ക്കാൻ കാത്തിരിക്കുന്ന വേളയിലാണ് നെയ്മറിന്റെ പരിക്ക്.അവരുടെ പ്രതീക്ഷയെല്ലാം നെയ്മറെന്ന ബ്രസീലിയൻ സൂപ്പർ താരത്തിലാണ്.കാരണം കഴിഞ്ഞ വര്ഷം പി എസ് ജി ക്കെതിരെ ബാർസിലോണ ജേഴ്സിയിൽ നെയ്മർ കാഴ്ച്ച വെച്ച പ്രകടനം അടുത്ത കാലത്തൊന്നും പി എസ് ജി ആരാധകർ മറക്കാൻ പോവുന്നില്ല.കാത്തിരിക്കയാണ് പാരിസും ലോകവും നെയ്മറിന്റെ തിരിച്ചുവരവിനായി.