നിങ്ങൾ ഈ ​ധന​കാ​ര്യ​സ്​​ഥാ​പ​ന​ങ്ങളിലെ ഇടപാടുകാരാണോ? എങ്കിൽ സൂക്ഷിക്കണം

രാ​ജ്യ​ത്തെ 9500ഒാ​ളം ബാ​ങ്കി​ങ്​ ഇ​ത​ര ധ​ന​കാ​ര്യ​സ്​​ഥാ​പ​ന​ങ്ങ​ളെ സ​ര്‍​ക്കാ​ര്‍ ‘സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ളു’​ടെ പ​ട്ടി​ക​യി​ല്‍​പെ​ടു​ത്തി.ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ള്‍ ദു​രൂ​ഹ ഇ​ട​പാ​ടു​ക​ള്‍ ത​ട​യാ​നു​ള്ള സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്താ​ത്ത​താ​ണ്​ കാ​ര​ണം. ഇൗ ​ഗ​ണ​ത്തി​ലു​ള്ള 9491 സ്​​ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫി​നാ​ന്‍​ഷ്യ​ല്‍ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ യൂ​നി​റ്റ്​ (എ​ഫ്.​െ​എ.​യു) പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.

പ​ണം ത​ട്ടി​പ്പ്​ ത​ട​യാ​നു​ള്ള നി​യ​മ​പ്ര​കാ​രം സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ളും അ​വ​രു​ടെ പ​ണ​മി​ട​പാ​ട്​ വി​വ​ര​ങ്ങ​ള്‍ എ​ഫ്.​െ​എ.​യു​ക്ക്​ കൈ​മാ​റ​ണം. സം​ശ​യാ​സ്​​പ​ദ ഇ​ട​പാ​ടു​ക​ളും 10 ല​ക്ഷ​ത്തി​ന്​ മു​ക​ളി​ലു​ള്ള ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ക്കാ​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ ഒാ​ഫി​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന്​ നി​ര്‍​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​ത്​ പ​ല സ്​​ഥാ​പ​ന​ങ്ങ​ളും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. 2016 ന​വം​ബ​റി​ലെ നോ​ട്ട്​ നി​രോ​ധ​ന ശേ​ഷം ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ന്ന വി​നി​മ​യ​ങ്ങ​ള്‍ എ​ഫ്.​െ​എ.​യു നി​രീ​ക്ഷി​ച്ചി​രു​ന്നു. വി​വി​ധ വി​വ​ര​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​ണ്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.