ഇനി ഇടിക്കൂട്ടിലും പെൺകുട്ടികൾ കരുത്ത് തെളിയിക്കും, ചരിത്രപരമായ തീരുമാനങ്ങളുമായി സൗദി വീണ്ടും

ചരിത്രപരമായ തീരുമാനങ്ങളുമായി സൗദി അറേബ്യ വീണ്ടും രംഗത്ത്. ഇനി ഇടിക്കൂട്ടിലും സൗദി പെണ്‍കുട്ടികള്‍ക്ക് പരിശീലിക്കാം. പുതിയ തീരുമാനം കൂടുതല്‍ സ്ത്രീകളെ ബോക്സിങ്ങ് പരിശീലനത്തിലേക്ക് എത്തിക്കുമെന്നാണ് കരുതുന്നത്. സൗദിവനിതകള്‍ക്ക് കായികമേഖലയില്‍ നിലനിന്നിരുന്ന അപ്രഖ്യാപിത വിലക്കാണ് ഈ പുതിയ തീരുമാനത്തിലൂടെ മാറ്റപ്പെടുന്നത്. നേരത്തെ ഇത്തരം ഇടങ്ങളിലില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.

ഗാലറിയില്‍ പരുഷന്‍മാര്‍ക്കൊപ്പം ഇരുന്ന് കളികാണുന്നതിനൊപ്പം വാഹനം ഓടിക്കുന്നതിനും കഴിഞ്ഞ ദിവസം ഭരണകൂടം അനുമതി നല്‍കിയിരുന്നു. ഇതിനൊപ്പം പുതിയ ചരിത്രപരമായ തീരുമാനമാണ് സൗദി എടുത്തിരിക്കുന്നത്.