മലപ്പുറത്തെ യുവതിയുടെ തന്റേടം, എന്റമ്മോ സമ്മതിക്കണം; നിരന്തരമായി ശല്യപ്പെടുത്തിയ ബസ് ഡ്രൈവറെ യുവതി കൈകാര്യം ചെയ്തത് ഇങ്ങനെ #video

തന്റെ കാറിന്റെ പിന്നില്‍ വന്ന് നിരന്തരം ഹോണടിച്ച്‌ ഭയപ്പെടുത്തിയ ബസ് ഡ്രൈവറെ മലപ്പുറത്തെ വനിത കൈകാര്യം ചെയ്യുന്ന വീഡിയോ വൈറലാവുകയാണ്. കാർ ബസിനു മുന്നിൽ നിർത്തി പുറത്തിറങ്ങിയ സ്ത്രീ ബസ് ഡ്രൈവറെ ചെരുപ്പൂരി അടിക്കാനൊരുങ്ങുന്ന രംഗങ്ങൾ വീഡിയോയിലുണ്ട്. എന്തായാലും വീഡിയോ വൈറലായതോടെ വനിതയെ എതിർത്തും അനുകൂലിച്ചും ഒരുപാട് കമന്റുകൾ വരുന്നുണ്ട്.

ചെറിയ വാഹനങ്ങളുടെ പിന്നിൽ വന്ന് ഹോണടിച്ച് ഭയപ്പെടുത്തുന്നത് ബസോടിക്കുന്ന ഗുണ്ടകളുടെ സ്ഥിരം പരിപാടിയാണ്. മര്യാദക്കാരായ ചെറുവാഹനക്കാർ ഒതുങ്ങിക്കൊടുത്ത് സ്വൈര്യക്കേടിൽ നിന്ന് രക്ഷപ്പെടും.എന്നാൽ 'ആത്മാഭിമാന'മുള്ളവർ പ്രതികരിക്കും.. മലപ്പുറത്ത് തന്റെ കാറിന്റെ പിന്നിൽ വന്ന് നിരന്തരം ഹോണടിച്ച ബസ് ഡ്രൈവറെ ഒരു സ്ത്രീ കൈകാര്യം ചെയ്യുന്നത് കാണുക. എന്നിട്ട്, ഹോണടി കേട്ട് കാർ മാറ്റിക്കൊടുക്കുന്ന ആണത്തമില്ലാത്ത ആണുങ്ങൾ നാണിച്ച് തല കുനിക്കുക..

Posted by Baiju N Nair on 26 ಫೆಬ್ರವರಿ 2018