മനസ്സ് മരവിപ്പിക്കുന്ന ക്രൂരത വീണ്ടും; മലപ്പുറത്ത് എട്ട് മാസം പ്രായമുള്ള കുഞ്ഞിന് വെട്ടേറ്റു

മനസ്സിനെ പിടിച്ചുലയ്ക്കുന്ന ദുരന്ത വാർത്തകൾക്ക് അവസാനമില്ല.മലപ്പുറത്ത് നാടോടി ദമ്പതികളുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് വെട്ടേറ്റത്.മലപ്പുറം മഞ്ചേരിയിലാണ് സംഭവം. മദ്യലഹരിയില്‍ അയ്യൂബ് എന്ന യുവാവാണ് കുട്ടിയെ വെട്ടിയതെന്ന് അമ്മ കന്യാകുമാരി പോലീസിനോട് പറഞ്ഞു. തനിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് കുഞ്ഞിനെ അക്രമി വെട്ടിയതെന്ന് അമ്മ പറഞ്ഞു.കാലിന് സാരമായ പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അച്ഛന്‍ മുരുകന്റെ പരാതിയില്‍ പൊലീസ് അയൂബിനെതിരെ കേസെടുത്തിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.