‘കർണാടകയിൽ കോൺഗ്രസ്സ് വിജയിക്കുമെന്ന് ഉറപ്പാണ്’

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റിയ സര്‍ക്കാരാണ് കർണാടകയിൽ ഇപ്പോള്ളുതെന്ന് കോൺഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പം മുന്നേറാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിന് ആയെന്നും രാഹുല്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 

മോദിയേയും ബിജെപിയേയും അതിരൂക്ഷമായ ഭാഷയില്‍ രാഹുല്‍ വിമര്‍ശിക്കുകയും ചെയ്തു. ബിജെപിക്കൊപ്പം മാധ്യമങ്ങളും പണവുമുണ്ടെന്നും അതിനാല്‍ തന്നെ എന്തിനെയും തങ്ങള്‍ക്ക് അനുകൂലമായി ചിത്രീകരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്‍റെ ബലം ജനങ്ങളാണെന്നും കൂട്ടിച്ചേര്‍ത്തു.