ശ്രീദേവിയുടെ തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവ്, ബോണി കപൂറിന്റെ പാസ്പോർട്ട് പിടിച്ചെടുത്തതായി സൂചന

അന്തരിച്ച പ്രശസ്ത നടി ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതിന് വ്യക്തത വരുത്താനായി വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്തിയേക്കുമെന്ന് സൂചന. ഇതോടെ മൃതദേഹം ഇന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.

ഇതിനിടെ, ശ്രീദേവിയെ മരിച്ച നിലയില്‍ ഹോട്ടലിലെ ബാത്ത്റൂമില്‍ ആദ്യം കണ്ടെത്തിയ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ പാസ്പോര്‍ട്ട് ദുബായി പൊലീസ് പിടിച്ചെടുത്തതായും അന്വേഷണം പൂര്‍ത്തിയാകും വരും ദുബായില്‍ തങ്ങണമെന്ന് നിര്‍ദേശം നല്‍കിയതായും വാര്‍ത്തകളുണ്ട്. ആദ്യഘട്ടം ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചുവെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്.