ചരിത്രം സൃഷ്ടിച്ച്‌ സൗദി, മൂന്ന് വനിതകൾ ലോക ശ്രദ്ധ നേടുന്നു

ചരിത്രം സൃഷ്ടിച്ച്‌ സൗദിയില്‍ വനിതാ മന്ത്രിയുടെ നിയമനം. ഡോ. ​സ​മ​ദ​ര്‍ ബി​ന്‍​ത്​ യൂ​സ​ഫ്​ അ​ല്‍ റു​മ്മാ​ഹ്, കൗ​സ​ര്‍ അ​ല്‍​അ​ര്‍​ബാ​ശ്, ഗാ​ദ അ​ല്‍ ഗു​നൈം എ​ന്നി​വ​ര്‍​ക്കാ​ണ്​ അ​പ്ര​തീ​ക്ഷി​ത പ​ദ​വി​ക​ള്‍ ല​ഭി​ച്ച​ത്. തൊ​ഴി​ല്‍ സ​ഹ​മ​ന്ത്രി സ്​​ഥാ​ന​ത്തി​നൊ​പ്പം സാ​മൂ​ഹി​ക​ക്ഷേ​മ, കു​ടും​ബ ഏ​ജ​ന്‍​സി​യു​ടെ സൂ​പ്പ​ര്‍​വൈ​സ​ര്‍ ചു​മ​ത​ല​യുമുള്ള
ഡോ. ​സ​മ​ദ​റി​​െന്‍റ സ്​​ഥാ​ന​ക്ക​യ​റ്റ​മാ​ണ്​ ഇ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യം. ആധുനിക സൗദിയുടെ ചരിത്രത്തില്‍ ഒരു വനിത മന്ത്രിപദവിയിലെത്തുന്നതിതാദ്യം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയായ വിഷന്‍ 2030 യുടെ ഭാഗമായി രാജ്യത്ത് നടന്നു വരുന്ന വിപ്ലവകരമായ മാറ്റങ്ങളില്‍ ഏറ്റവും പുതിയതാണ് വനിതാ മന്ത്രിയുടെ നിയമനം.

റി​യാ​ദി​ലെ കി​ങ്​ സൗ​ദ്​ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ മു​തി​ര്‍​ന്ന അ​ധ്യാ​പി​ക​യാ​യ ഡോ. ​സ​മ​ദ​ര്‍ 2016 ല്‍ ​സൗ​ദി മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നി​ല്‍ പ്ര​തി​നി​ധി​യു​മാ​യി​രു​ന്നു. നി​ല​വി​ല്‍ തൊ​ഴി​ല്‍, സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ല്‍ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യാ​യി സേ​വ​നം അ​നു​ഷ്​​ഠി​ച്ചു​വ​രു​ക​യാ​ണ്. കി​ങ്​ സൗ​ദ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ല്‍​നി​ന്ന്​ ബി​രു​ദം നേ​ടി​യ ഡോ. ​സ​മ​ദ​ര്‍ വെ​യ്​​ല്‍​സ്​ ബാ​ന്‍​ഗ​ര്‍ യൂ​നി​വേ​ഴ്​​സി​റ്റി​യി​ല്‍​നി​ന്ന്​ 2003ലാ​ണ്​ മാ​സ്​​റ്റ​ര്‍ ബി​രു​ദം ക​ര​സ്​​ഥ​മാ​ക്കി​യ​ത്. പി​ന്നീ​ട്​ മാ​ഞ്ച​സ്​​റ്റ​ര്‍ യൂ​നി​വേ​ഴ്​​സി​റ്റി​യി​ല്‍​നി​ന്ന്​ റേ​ഡി​യോ​ള​ജി, മെ​ഡി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റി​ങ്ങി​ല്‍ പി​എ​ച്ച്‌.​ഡി സ്വ​ന്ത​മാ​ക്കി. സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​ലും ത​ല്‍​പ​ര​യാ​യ ഡോ. ​സ​മ​ദ​ര്‍ റി​യാ​ദി​ലെ സ​ഹ്​​റ ബ്ര​സ്​​റ്റ്​ കാ​ന്‍​സ​ര്‍ സൊ​സൈ​റ്റി അം​ഗ​വു​മാ​ണ്.

കി​ങ്​ അ​ബ്​​ദു​ല്‍ അ​സീ​സ്​ സ​െന്‍റ​ര്‍ ഫോ​ര്‍ നാ​ഷ​ന​ല്‍ ഡ​യ​ലോ​ഗി​​െന്‍റ ട്ര​സ്​​റ്റി ബോ​ര്‍​ഡ്​ അം​ഗ​ങ്ങ​ളാ​യാ​ണ്​ കൗ​സ​ര്‍ അ​ല്‍​അ​ര്‍​ബാ​ശി​നെ​യും ഗാ​ദ അ​ല്‍​ഗു​നൈ​മി​നെ​യും നി​യ​മി​ച്ച​ത്. എ​ഴു​ത്തു​കാ​രി​യ​ും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​യു​മാ​ണ്​ കൗ​സ​ര്‍. വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​യാ​യ ഗാ​ദ അ​ല്‍​ഗു​നൈ​മി​ന്‍ കോ​ണ്‍​ഫ്ലി​ക്​​ട്​ അ​നാ​ലി​സി​സ്​ സ്​​പെ​ഷ​ലി​സ്​​റ്റ്​ എ​ന്ന നി​ല​യി​ലാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്.