കുഞ്ഞിക്കയുടെ ഡാൻസിന് മുന്നിൽ സുല്ലിട്ട് ശ്രുതി ഹാസൻ #VIDEO

കുഞ്ഞിക്കയുടെ ഡാൻസിന് മുന്നിൽ സുല്ലിട്ട് ശ്രുതി ഹാസൻ . ഫെബ്രുവരി 25 ന് തിരുവനന്തപുരത്ത് വെച്ച്‌ നടന്ന വനിതാ ഫിലിം അവാർഡ് ചടങ്ങിലാണ് തെന്നിന്ത്യന്‍ താരപുത്രി ശ്രുതി ഹാസൻ ദുൽഖർ സൽമാനുമൊരുമിച്ച്‌ ഡാൻസ് കളിച്ചത്. വേദിയില്‍ ദുല്‍ഖറിനൊപ്പം എത്തിയ ശ്രുതിയെ കൊണ്ടും ദുല്‍ഖറിനെ കൊണ്ടും അവതാരകന്‍ ഡാന്‍സ് കളിപ്പിക്കുകയായിരുന്നു. ഒടുവില്‍ കൈകൂപ്പി നിര്‍ത്തേണ്ടി വന്ന അവസ്ഥയായിരുന്നു ശ്രുതിയ്ക്ക് വന്നത്. ഇത്തവണത്തെ വനിതാ ഫിലിം അവാര്‍ഡ്സില്‍ ജനപ്രിയ താരത്തിനുള്ള പുരസ്കാരം കിട്ടിയത് ദുല്‍ഖറിനായിരുന്നു.

മികച്ച നടന്‍ ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍, പാര്‍വ്വതി എന്നിവര്‍ മികച്ച നടിമാരായിട്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി ഇത്തവണത്തെ പുരസ്കാരങ്ങളെല്ലാം യുവതാരങ്ങളായിരുന്നു സ്വന്തമാക്കിയിരുന്നത്.