ക്യാമറാമാൻ കുളത്തിലേക്ക് ചാടിയെങ്കിലും ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടിയില്ല, തൃശൂരിൽ പരസ്യ ചിത്രീകരണത്തിനിടയുണ്ടായ രസകരമായ സംഭവം കാണാം #Video

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓക്ക് ട്രീ എന്ന പരസ്യകമ്പനിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ രസകരമായ ഒരു സംഭവം നടന്നു. ഒരു സൗന്ദര്യസോപ്പിന്‍റെ പരസ്യ ചിത്രീകരണത്തിനിടയിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. ചിന്താവിഷ്ടയായ ശ്യാമളയിലെ കോമഡി പരസ്യചിത്രത്തിന് വേണ്ടി പുനരാവിഷ്കരിക്കുന്ന രീതിയിലായിരുന്നു പരസ്യം പ്ലാന്‍ ചെയ്തിരുന്നത്. ചിത്രീകരിക്കേണ്ട രംഗത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ നടിയ്ക്ക് നല്‍കി ഷൂട്ടിംഗിലേക്ക് കടന്നു. ക്യാമറാമാന്‍ കുളത്തിലേക്ക് ചാടി. പക്ഷേ, നടി ചാടിയില്ല. ചാടാന്‍ തയ്യാറായ നടി അവസാന നിമിഷം ചാടുന്നില്ലെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും ക്യാമറമാന്‍ കുളത്തിലേക്ക് ചാടിക്കഴിഞ്ഞിരുന്നു.

കഥ പറഞ്ഞ കഥ ഫെയിം തരുഷിയാണ് ക്യാമറാമാനെ പറ്റിച്ച നടി. തരുഷിയെ വിശ്വസിച്ച് വെള്ളത്തിലേക്ക് എടുത്ത് ചാടിയ ക്യാമറാമാന്‍ സി.ടി കബീറാണ്. ഗോദ, ആന്‍ മരിയ കലിപ്പിലാണ്, വെളിപാടിന്‍റെ പുസ്തകം തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചെയ്ത വിഷ്ണു ശര്‍മയാണ് പരസ്യചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. രാജേഷ് മാധവനും നിര്‍മല്‍ പാലാഴിയുമാണ് തരുഷിക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങള്‍.

നടി പറ്റിച്ചു, ക്യാമറമാന്‍ നേരെ കുളത്തില്‍, വീഡിയോ കാണാം

നടി പറ്റിച്ചു, ക്യാമറമാന്‍ നേരെ കുളത്തില്‍, വീഡിയോ കാണാം

Posted by Zee News Malayalam on 1 ಮಾರ್ಚ್ 2018

video courtasy; zee malayalam