ജന്മദിനത്തില്‍ സുഹൃത്തിനെ ചാണകവെള്ളം കുടിപ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍;വീഡിയോ കാണാം

പലതരം ജന്മദിനാഘോഷങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ഭയാനകമായ വേർഷൻ ചരിത്രത്തിലാദ്യമായിരിക്കും! ദേഹം മുഴുവന്‍ പൊടി വാരിയെറിഞ്ഞ ശേഷം ചാണകവെള്ളം മുഖത്തേക്ക് ഒഴിച്ചാണ് തങ്ങളുടെ സഹപാഠിയോടുള്ള സ്നേഹം ആ വിദ്യാർത്ഥികൾ പ്രദർശിപ്പിച്ചത്.വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. പല നിറത്തിലുള്ള പൊടികള്‍ ദേഹത്ത് മുഴുവന്‍ വാരി വിതറിയ ശേഷം മുട്ട ദേഹത്ത് അടിച്ച്‌ പൊട്ടിക്കുകയായിരുന്നു. പിന്നീട് ചാണകവെള്ളം കൊണ്ടുവരാന്‍ കൂട്ടത്തില്‍ ഒരാള്‍ വിളിച്ചു പറയുകയും ഒരു കുപ്പിയുമായി എത്തി യുവാവിന്റെ ദേഹത്തും വായിലും ഒഴിക്കുകയുമായിരുന്നു.
. വെറൈറ്റി ജന്മദിനാഘോഷത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ എങ്ങും.

വീഡിയോ കാണാം

 

കണ്ണിലാത്ത ക്രൂരത.ബർത്ത് ഡേ ആഘോഷം അതിര് കടന്നപ്പോൾ,തൊടുപുഴ അൽ-അസ്ഹർ കോളേജിലെ കണ്ണില്ലാത്ത ക്രൂരത, സഹപാഠിയായ വിദ്യാർത്ഥിയെ പോസ്റ്റിൽ കെട്ടിയിട്ട് കാണിക്കുന്നത് കാണു. ലജ്ജിക്കുന്നു..!! സമൂഹമേ…!!മരിക്കുമ്പോഴല്ല, മരിക്കുന്നതിനു മുമ്പ് പ്രതികരിക്കുന്നവനാണ് പോരാളി.

Posted by പോരാളി ഷാജി on 1 ಮಾರ್ಚ್ 2018