കെ സുധാകരൻ ബിജെപിയിലേക്ക്, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആരോപണം

കോണ്‍ഗ്രസ് നേതാവായ കെ. സുധാകരന്‍ ബി.ജെ.പിയിലേക്കെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ബി.ജെ.പിയില്‍ ചേരുന്നതിന്റെ ഭാഗമായി സുധാകരന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. ണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പി. ജയരാജന്റെ വെളിപ്പെടുത്തല്‍.

മാസങ്ങള്‍ക്ക് മുന്‍പാണ് സുധാകരന്‍ ചെന്നൈയില്‍ പോയി ബി.ജെ.പി നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നും ബി.ജെ.പി നേതാക്കള്‍ സത്യഗ്രഹ പന്തലില്‍ സുധാകരനെ സന്ദര്‍ശിച്ചത് അതിന്റെ ഭാഗമായാണെന്നും പി ജയരാജൻ വ്യക്തമാക്കി.