മുലപ്പാൽ വിറ്റ് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഇരുപത്തിയാറുകാരി

ലണ്ടന്‍: മുലപ്പാലില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിച്ച് യുവതി. സ്വന്തം കുഞ്ഞിന് കൊടുത്ത് ബാക്കി വരുന്ന മുലപ്പാല്‍ ബോഡി ബില്‍ഡേഴ്സിന് വിറ്റാണ് യുവതി പണം സമ്പാദിക്കുന്നത്. റഫീല ലാംപ്രൗ എന്ന 26കാരിയാണ് ഇത്തരത്തില്‍ പണം സമ്പാദിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മകന്‍ ആഞ്ചെലോയ്ക്ക് റഫീല ജന്മം നല്‍കിയത്. തന്റെ മകന് കുടിക്കാനുള്ളതിനേക്കാള്‍ കൂടുതല്‍ മുലപ്പാല്‍ ഉണ്ടെന്ന് മനസിലാക്കിയ യുവതി ഇത് വിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ബോഡി ബില്‍ഡേഴ്സിനെ സമീപിക്കുകയും അവര്‍ക്ക് മുലപ്പാല്‍ കവറിലാക്കി കൊടുക്കുകയുമായിരുന്നു. ഇത്തരത്തില്‍ നാല് ലക്ഷത്തോളം രൂപയാണ് റഫീല സമ്പാദിച്ചത്. മസില്‍ ഉണ്ടാകാന്‍ മുലപ്പാല്‍ നല്ലതാണെന്നാണ് ബോഡി ബില്‍ഡേഴ്സ് പറയുന്നതെന്ന് യുവതി പറഞ്ഞു. മുലപ്പാൽ നല്‍കുന്നത് കൊണ്ട് തനിക്ക് യാതൊരു കുഴപ്പവും ഇല്ലെന്നും ആവശ്യക്കാര്‍ കൂടി വരുന്നുണ്ടെന്നും റഫീല പറയുന്നു. എത്രനാള്‍ വരെ തനിക്ക് ഈ ബിസിനസ് ചെയ്യാന്‍ പറ്റുമെന്ന് അറിയില്ലെന്നും, എന്നാല്‍ പറ്റുന്നത്രെയും കാലം ചെയ്യുമെന്നും യുവതി പറയുന്നു.

സാധാരണ പാലിനെ കഴിഞ്ഞും മികച്ചതാണ് മുലപ്പാല്‍. കൂടുതല്‍ കലോറികളും ഹോര്‍മോണുകളും ഇതില്‍ കാണപ്പെടുന്നു. ബോഡി ബില്‍ഡേഴ്സിന് ഇത് ഉപകാരപ്രദമാണെന്നും തെളിയിക്കപ്പെട്ടതാണ്