ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് തീപിടിത്തം; 7 പേര്‍ക്ക് പരിക്ക്

ഷാര്‍ജ: ബഹുനില താമസ കെട്ടിടത്തിന് തീപിടിച്ച്‌ 7 പേര്‍ക്ക് പരിക്കേറ്റു. അല്‍ താവുന്‍ പ്രദേശത്തുള്ള ടൈഗര്‍ ബില്‍ഡിങിനാണ് തീപിടിച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ  ഷാര്‍ജ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 40 നിലയുള്ള കെട്ടിടത്തിന്റെ എട്ടാം നിലയിലുള്ള അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം താമസക്കാരെ പൂര്‍ണ്ണമായും കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ച്‌ തീ അണച്ചു.