സിറിയയില്‍ സൈന്യത്തിന്റെ ലൈംഗിക ദാഹത്തിന് ഇരയായത് 13000 ഓളം സ്ത്രീകൾ

സിറിയയില്‍ സൈന്യത്തിന്റെ ലൈംഗിക ദാഹത്തിന് എത്ര സ്ത്രീകളാണ് ഇരകളായത്. മേലുദ്യോഗസ്ഥരും സാധാരണ സൈനികരുമെല്ലാം അവരെ ചവച്ചുതുപ്പി. പലരും ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി മരിച്ചു. ഇവര്‍ ഒരുമിച്ച് തങ്ങള്‍ക്ക് നേരിട്ട പീഡനങ്ങള്‍ ലോകത്തിന്റെ ശ്രദ്ധയിലേക്ക് വിളിച്ചുപറഞ്ഞാലോ. അതാണ് ഇപ്പോള്‍ നടക്കുന്നത്. ശ്രദ്ധേയമായൊരു പ്രതിഷേധം. അതോടൊപ്പം ലോക ശ്രദ്ധ ഈ ദുരന്തഭൂമിയിലേക്ക് കൊണ്ടുവരലും ഇവരുടെ ലക്ഷ്യമാണ്…സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് ഒരു സംഘം സ്ത്രീകള്‍. തുര്‍ക്കിയില്‍ ഉടനീളം ഇവര്‍ യാത്ര സംഘടിപ്പിക്കും.

സിറിയയിലെ ജയിലുകളിലാണ് തടവുകാരായി പിടികൂടിയ സ്ത്രീകളെ കൂട്ടമായി സൈന്യം ബലാല്‍സംഗം ചെയ്തത്. ഇപ്പോഴും പീഡനത്തിന് ഇരകളായി സിറിയന്‍ ജയിലുകളില്‍ കഴിയുന്നത് ആയിരക്കണക്കിന് സ്ത്രീകളാണ്. ഇതുവരെ പീഡനത്തിന് ഇരകളായത് എത്രയാണെന്ന കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. പക്ഷേ, മനുഷ്യാകവാശ സംഘടന കണക്ക് പ്രകാരം 13000 സ്ത്രീകളെ കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്തുവെന്നാണ്. മനുഷ്യാവകാശ സംഘത്തിന് നേതൃത്വം നല്‍കുന്ന വനിതാ അഭിഭാഷകയാണ് സിറിയന്‍ ജയിലുകളില്‍ പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് ഒരു സംഘം സ്ത്രീകള്‍. തുര്‍ക്കിയില്‍ ഉടനീളം ഇവര്‍ യാത്ര സംഘടിപ്പിക്കും. 150 ബസുകളിലാണ് യാത്ര. മാര്‍ച്ച് ആറിന് ഇസ്തംബൂളില്‍ നിന്നു തുടങ്ങുന്ന യാത്ര അങ്കാറയും അദാനയും കടന്ന് സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഹതായ് പ്രവിശ്യയില്‍ സമാപിക്കും. സിറിയയിലെ ബലാല്‍സംഗങ്ങളെ പറ്റി നടുക്കുന്ന വിവരമാണ് സംഘം പുറത്തുവിടുന്നത്.