ഇനി ശബ്ദ സന്ദേശങ്ങളും സ്റ്റാറ്റസാക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക് രംഗത്ത്

ഫേസ്‌ബുക്കിൽ തങ്ങളുടെ സ്റ്റാറ്റസുകളിൽ കുറിപ്പുകള്‍ക്കും, ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കും പുറമെ ശബ്ദ സന്ദേശവും ഇനി മുതൽ സ്റ്റാറ്റസാക്കാം. ‘ആഡ് വോയിസ് ക്ലിപ്പ്’ എന്ന പുതിയ ഫീച്ചറാണ് ഇതിനായി ഫേസ്‌ബുക്ക് അവതരിപ്പിക്കുന്നത്. ഈ ഫീച്ചര്‍ കണ്ടെത്തിയിരിക്കുന്നത് ഇന്ത്യന്‍ ഉപഭോക്താക്കളിലൊരാളെന്ന റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ട്. സാധാരണ സ്റ്റാറ്റസ് അപ്ഡേറ്റ് കംപോസര്‍ മെനുവിന് സമീപമായിരിക്കും ആഡ് വോയിസ് ക്ലിപ്പും പ്രത്യക്ഷപ്പെടുക. ടെസ്റ്റ് മെസേജ് വീഡിയോ അപ്ഡേഷൻ എന്നിവയെക്കാളും മികച്ചതായിരിക്കും പുതിയ ഫീച്ചറെന്നാണ് ഫെയ്സ്ബുക്കിന്റെ അവകാശം.

പരീക്ഷണടിസ്ഥാനത്തില്‍ ഇന്ത്യയിലെ കുറഞ്ഞ ശതമാനം ഉപഭോക്താക്കളില്‍ കമ്പനി പുതിയ ഫീച്ചര്‍ നടപ്പാക്കി വരികയാണ്. പുതിയ സംവിധാനത്തിലൂടെ അന്താരാഷ്ട്ര തലത്തില്‍ ആളുകള്‍ക്ക് ഭാഷ വിനിമയത്തിലുണ്ടാവുന്ന പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുമെന്നാണ് ഫേസ്‌ബുക്ക് വിലയിരുത്തുന്നത്. പുതിയ ഫീച്ചര്‍ എത്രയും വേഗം തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണെന്നും ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു.