കാസർഗോഡ് മാങ്ങാട് സ്വദേശി ജാസിറിന്റെ മരണത്തിന് കാരണമായത് തലയ്ക്കും ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്

കാസര്‍കോട്: ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും കീഴൂര്‍ സ്വദേശി മാങ്ങാട് ചോയിച്ചിങ്കല്‍ ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിർ മരിച്ചത് തലയ്ക്കും ചുമലിനും വാരിയെല്ലിനുമേറ്റ ശക്തമായ ആഘാതം മൂലമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കളനാട് ബസ് സ്റ്റോപ്പിന് പിറകുവശത്തെ റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നുള്ള ഓവുചാലില്‍ ജാസിറിന്റെ മൃതദേഹം കണ്ടെത്തിയത്. ജസീമിന്റെ സഹപാഠിയായ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മൃതദേഹം കിടക്കുന്ന സ്ഥലം നാട്ടുകാര്‍ക്കും പോലീസിനും കാട്ടിക്കൊടുത്തത്.

സംഭവ സ്ഥലം സന്ദർശിച്ച പോലീസ് സർജൻ ദോ ഗോപാലകൃഷ്‍ണ പിള്ള നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മരണത്തെക്കുറിച്ചുള്ള പ്രാഥമിക നിഗമനം പൊലീസിന് ലഭിച്ചിരിക്കുന്നത്.