ഒളിച്ചോടി വിവാഹം ചെയ്ത ദമ്പതികൾക്ക് നാട്ടുകാർ നൽകിയത് വിചിത്രമായ ശിക്ഷ (വീഡിയോ കാണാം)

ഒളിച്ചോടി വിവാഹം ചെയ്തതിന് യുവദമ്പതികള്‍ക്ക് നാട്ടുകാരുടെ ക്രൂര ശിക്ഷ. യുവാവിനെ ഏത്തമിടീച്ചും യുവതിയെക്കൊണ്ട് മണ്ണില്‍ നിന്ന് സ്വന്തം തുപ്പല്‍ തീറ്റിച്ചുമായിരുന്നു നാട്ടുകാർ ഇവർക്ക് ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ പകർത്തി അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഈ മാസം ഒന്നാം തിയതി ബീഹാറിലെ സൂപോളിലാണ് സംഭവം നടന്നിരിക്കുന്നത്. ഫെബ്രുവരിയിൽ യുവതിയും യുവാവും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ തിരിച്ചറിവന്ന ദമ്പതികളെ വീട്ടുകാര്‍ സ്വീകരിചെങ്ങിലും നാട്ടുകാരില്‍ ചിലര്‍ ഈ ബന്ധം അംഗീകരിച്ചില്ല. പിന്നീട് അവരുടെ നേതൃത്വത്തിലാണ് ദമ്പതികളെ ക്രൂര പീഢനത്തിനിരയാക്കിയത്. സൂപോള്‍ എസ്.പി മൃത്യുഞ്ജയ് കുമാര്‍ ചൗധരി പറഞ്ഞു. യുവാവിനെക്കൊണ്ട് നാട്ടുകാര്‍ നിര്‍ബന്ധിച്ച് ഏത്തമിടീക്കുന്നതും, യുവതിയെക്കൊണ്ട് നിലത്ത് നിന്ന് തുപ്പല്‍ തീറ്റിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.