കിം കി ഡുക്കിനെതിരെ കൂടുതൽ ലൈംഗിക ആരോപണങ്ങൾ

സിയോള്‍: പ്രശസ്ത ദക്ഷിണ കൊറിയന്‍ സംവിധായകനായ കിം കി ഡുക്കിനെതിരെ കൂടുതൽ ലൈംഗിക ആരോപണവുമായി സഹപ്രവർത്തകർ. ദക്ഷണിണ കൊറിയന്‍ അന്വേഷണാത്മക ടിവി പരമ്ബരയായ പി.ഡി നോട്ടുബുക്ക് എന്ന പരിപാടിയലൂടെയാണ് കിം കി ഡുക്കിന്‍റെ ലൈംഗിക പീഡനങ്ങള്‍ സഹപ്രവര്‍ത്തകരില്‍ ചിലര്‍ വെളിപ്പെടുത്തിയത്. 2017ല്‍ കിം കി ഡുക്കിനെതിരെ ആരോപണം ഉന്നയിച്ച നടിക്ക് പുറമെ ഇദ്ദേഹത്തിന്‍റെ ചിത്രീകരണത്തില്‍ സഹകരിച്ചിട്ടുള്ള രണ്ട് പുരുഷ സഹപ്രവര്‍ത്തകരും മറ്റൊരു നടിയും കിം കി ഡുക്കിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.