സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സെക്സി ദുര്‍ഗയ്ക്ക് ഒന്നുമില്ല!

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ സനല്‍കുമാര്‍ ശശിധരൻ സംവിധാനം ചെയ്ത സെക്‌സി ദുര്‍ഗയെ പാടേ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. ലോകത്തിലെ എട്ട് മികച്ച ചിത്രങ്ങളോട് മത്സരിച്ച് റോട്ടര്‍ഡാം ചലച്ചിത്രമേളയിലെ ഏറ്റവും വലിയ പുരസ്‌കാരമായ ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയ സെക്‌സി ദുര്‍ഗയെ അവഗണിച്ചതിനെതിരെ സംവിധായകന്‍ സജിന്‍ ബാബു പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന് ഒരു പരാമാര്‍ശം പോലും ഇത്തവണത്തെ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഉണ്ടായിട്ടില്ല. സെക്‌സി ദുര്‍ഗയുടെ വിവാദവും സാംസ്‌കാരിക മന്ത്രിയെ ചിത്രത്തിന്റെ സംവിധായകന്‍ വിമര്‍ശിച്ചതുകൊണ്ടാണോ സിനിമയെ അവഗണിച്ചത് എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒഴിവുദിവസത്തെ കളിക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് സെക്‌സി ദുര്‍ഗ. ഒരു രാത്രി യാത്രയില്‍ ഒരു യുവതിക്കും അവളുടെ കാമുകനും നേരിടേണ്ടി വരുന്ന ഇന്ത്യന്‍ പുരുഷ സമൂഹത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്.