(വീഡിയോ കാണാം) കര്‍ഷക സംഘടന നേതാവിനെ ബി.ജെ.പി പ്രവര്‍ത്തക ചെരിപ്പുകൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്

ചെന്നൈ: തൂത്തുക്കുടിയില്‍ നടന്ന യോഗത്തിനിടെ കര്‍ഷക സംഘടന നേതാവിനെ ബി.ജെ.പി പ്രവര്‍ത്തക ചെരിപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കേന്ദ്രത്തിന്‍റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ ലഘുലേഖ വിതരണം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ബി.ജെപി വനിതാ വിഭാഗം സെക്രട്ടറി നെല്ലൈയമ്മാള്‍ കര്‍ഷക സംഘം നേതാവായ അയ്യാകണ്ണിനെ അടിച്ചത്. അയ്യാകണ്ണ് വഞ്ചക എന്ന് വിളിച്ചതാണ് നെല്ലൈയമ്മാളെ പ്രകോപിപ്പിച്ചത്.

ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ക്കെതിരെ തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലഘുലേഖ വിതരണം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. തങ്ങളുടെ പ്രവര്‍ത്തകയെ ലൈംഗികത്തൊഴിലാളി എന്ന് വിളിച്ചതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. കര്‍ഷക നേതാവിനെ അറസ്റ്റ് ചെയ്യണെന്നും ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.

 

video courtesy; News18