ആര്യക്കെതിരെയും ലൗ ജിഹാദാരോപണം!

കാര്യം പേര് ആര്യയായത് കൊണ്ടൊന്നും ഒരു ഇളവൊന്നും ലഭിക്കുമെന്ന് കരുതേണ്ട. തമിഴ് നടന്‍ ആര്യയ്ക്ക് വിവാഹം കഴിക്കാനായി നടത്തുന്ന റിയാലിറ്റി ഷോക്കെതിരെ തമിഴ്‌നാട് ബിജെപി നേതൃത്വം രംഗത്ത് വന്നിരിക്കുകയാണ്. കളേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയായ എങ്ക വീട്ടു മാപ്പിളൈ ‘ലൗ ജിഹാദാണോ’ എന്ന വിമര്‍ശനമാണ് ബിജെപി നേതൃത്വം ഉന്നയിച്ചത്.

. പരിപാടിയില്‍ അതിഥിയായി വന്ന വരലക്ഷ്മിയുടെ ചോദ്യമാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

ആര്യ യഥാര്‍ത്ഥത്തില്‍ മുസ്ലീം ആണെന്ന് വരലക്ഷ്മി പറഞ്ഞു. താരത്തിന്റെ യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണ്. ആര്യ ഇത് പറയില്ല. പക്ഷേ ഇനി താരം ആവശ്യപ്പെടുന്ന പക്ഷം നിങ്ങള്‍ മതം മാറുമോ? എന്ന വരലക്ഷ്മിയുടെ ചോദ്യമാണ് വിവാദങ്ങള്‍ക്ക് ആധാരമായത്. ഇതിനു അനുകൂലമായി മത്സരാര്‍ത്ഥികളില്‍ ചിലര്‍ പ്രതികരിച്ചു.

ഇതിനെതിരെ ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ ഉള്‍പ്പെടയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്‌. ഈ ചോദ്യം ഹിന്ദു യുവാവിനു വേണ്ടി ചോദിച്ചാല്‍ അവന്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കപ്പെടുമെന്ന് രാജ പറഞ്ഞു. കളേഴ്സ് ടിവി സംപ്രേക്ഷണം ചെയുന്നത് നാണംകെട്ട പരിപാടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .