ഇന്‍സ്​റ്റാഗ്രാമില്‍ രണ്ട്​ മില്യൺ ഫോളോവേഴ്‌സുമായി ​ ദുല്‍ഖര്‍ സൽമാൻ

യുവാക്കളുടെ തരംഗമായ സൂപ്പര്‍സ്​റ്റാര്‍ ദുല്‍ഖര്‍ സല്‍മാൻ ബോക്സ് ഓഫീസിൽ മാത്രമല്ല,സോഷ്യൽ മീഡിയയിലും താൻ തന്നെയാണ് രാജാവ് എന്ന് തെളിയിച്ചിരിക്കുകയാണ്.

സാമൂഹിക മാധ്യമം ഇന്‍സ്​റ്റാഗ്രാമില്‍ താരത്തിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം രണ്ട്​ കോടി കടന്നു. നേരത്തെ താരത്തിന്​ ഫേസ്​ബുക്കില്‍ 50 ലക്ഷം ലൈക്കുകള്‍ പൂര്‍ത്തിയായിരുന്നു. ബോക്​സ്​ ഒാഫീസില്‍ മാത്രമല്ല

നിലവില്‍ മലയാള സിനിമാ നടന്‍മാരില്‍ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയാ ഫോളോവേഴ്​സുള്ള താരമാണ്​ ദുല്‍ഖര്‍. അഡാറ്​ ലവ്​ എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെ ലോകപ്രശസ്തയായ പ്രിയാവര്യര്‍ക്ക്​ ശേഷം ദുല്‍ഖര്‍ തന്നെയാണ്​ ഇന്‍സ്​റ്റാഗ്രാമിലെ ലീഡിങ്​ മലയാള താരം.