ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ കൂട്ടാന്‍ ശ്രമിച്ച യുവതിക്ക് സംഭവിച്ചത് ഇങ്ങനെ

ന്യൂയോര്‍ക്ക് : ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ കൂട്ടാന്‍ വേണ്ടി യുവതി ചെയ്തത് അവസാനം യുവതിക്ക് തന്നെ പണി കിട്ടി. ന്യൂയോര്‍ക്കുകാരിയായ ലിസെറ്റ് കാല്‍വെറോയാണ് ആരാധകരെ കൂട്ടാന്‍ പോയി പണി കിട്ടിയത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ കൂട്ടാനായി യുവതി ചെയ്തതെല്ലാം വെറുതേയവുകയും, ഒടുവിൽ വലിയ കടബാധ്യതയ്ക്ക് ഉടമയാവുകയുമായിരുന്നു.

ഇന്‍സ്റ്റഗ്രാമിൽ ചിത്രങ്ങള്‍ പോസ്റ്റാൻ വേണ്ടി നിരവധി വസ്ത്രങ്ങളും നിരവധി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു. അതും ആഢംബര ഹോട്ടലുകളില്‍ നിന്നാണ് ആഹാരം. ഓരോ ഷോപ്പിങ്ങിനും ചെലവു വരുന്നത് 200 ഡോളറിലധികം. ഇതിനു പുറമെ ലോകം ചുറ്റുന്ന ചിലവുകളും. എല്ലാം ചേര്‍ന്ന് അവസാനം യുവതി കടത്തില്‍ മുങ്ങിയ അവസ്ഥയായി. ഇതൊക്കെ ചെയ്തത് തന്റെ ആരാധകരെ കൂട്ടാനുള്ളതായിരുന്നുവെന്നും ന്യൂയോര്‍ക്കുകാരി പറഞ്ഞു. ഇപ്പോള്‍ പഴയ ജീവിതം തിരിച്ചു പിടിക്കുകയാണ് ഈ യുവതി.