രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്ക് ചരിത്രപരമായ ബന്ധമുണ്ട്; ഇമ്മാനുവല്‍ മാ​ക്രോൺ (വീഡിയോ കാണാം)

ന്യൂഡല്‍ഹി: നാല് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായെത്തിയ ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമ്മാനുവല്‍ മാ​ക്രോൺ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ്, പത്നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ ചേര്‍ന്ന്ഉജ്ജ്വല സ്വീകരണം നൽകി. പത്​നി ബ്രിഗിറ്റെ മാരി ക്ലോഡിനൊപ്പം ഇന്നലെ ഡല്‍ഹി പാലം വിമാനത്താവളത്തിലിറങ്ങിയ ഫ്രഞ്ച്​ പ്രസിഡന്‍റിനെ ചട്ടം മറികടന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിച്ചിരുന്നു.

രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങള്‍ക്ക് ചരിത്രപരമായ ബന്ധമുണ്ടെന്നും, ഇന്ത്യയ്ക്കും ഫ്രാൻസിനുമിടയിൽ നല്ലൊരു രസതന്ത്രമുണ്ടെന്നുമുള്ളതായി തനിക്ക് തോന്നിയെന്നും ഫ്രഞ്ച് പ്രസിഡന്‍റ് വ്യക്തമാക്കി. പ്രധാനമന്ത്രിക്കൊപ്പം ഏറെനേരം അദ്ദേഹം ചിലവൊഴിക്കുമെന്നാണ് പ്രസിഡന്‍റി​ന്റെ ഒാഫിസ് അറിയിച്ചിരിക്കുന്നത്. പ്രതിരോധ, ബഹിരാകാശ മേഖലകളില്‍ പുതിയ കരാറുകളില്‍ ഇരുവരും ഒപ്പുവെക്കുമെന്നാണ്​ കരുതുന്നു.