ഭീകരവാതവും, തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇനി ഇരു രാജ്യങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കും; സുരക്ഷ, ആണവോര്‍ജ്ജം അടക്കം 14 കരാറുകള്‍ ഒപ്പുവെച്ച്‌ ഇന്ത്യയും ഫ്രാന്‍സും

ന്യൂ ഡൽഹി: ഇന്ത്യയും ഫ്രാന്‍സും സുരക്ഷ, ആണവോര്‍ജ്ജം അടക്കമുള്ള മേഖലകളില്‍ സഹകരണത്തിനായുള്ള 14 കരാറുകളില്‍ ഒപ്പുവച്ചു. ഇന്ത്യ സന്ദര്‍ഷനത്തെത്തിയ ഫ്രഞ്ചു പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടന്ന കൂടികാഴ്ചയിലാണ് 14 കരാറുകള്‍ ഒപ്പുവച്ച്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിച്ചത്.

വിദ്യാഭ്യാസം, നഗര വകിസനം, പരിസ്ഥിതി സഹകരണം, റെയില്‍വേ വികസനം എന്നിവ സംബന്ധിച്ച കരാറുകളും ഇരുരാജ്യങ്ങളും ഒപ്പുവച്ചവയില്‍ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും കരുത്തരായ രണ്ടു സ്വതന്ത്ര രാജ്യങ്ങളാണ് ഫ്രാന്‍സും ഇന്ത്യയുമെന്ന് മാക്രോണിനൊപ്പം നടത്തിയ പ്രസ്താവനയില്‍ മോദി ചൂണ്ടി കാട്ടി. കൂടാതെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപരമായ സഹകരണത്തിന് ഇരുരാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും മോദി വ്യക്തമാക്കി.

പ്രതിരോധ രംഗത്ത് ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുമായി സഹകരിച്ച്‌ നിക്ഷേപം നടത്തുന്നതിന് ഫ്രാന്‍സിലെ കമ്പനികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. അതേ സമയം പ്രതിരോധ രംഗത്തെ ഇരു രാജ്യങ്ങളുടേയും സഹകരണത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒട്ടോറെ പ്രത്യേകതകളുണ്ടെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോ അഭിപ്രായപ്പെട്ടു. ഭീകരവാതവും, തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ചു പോരാടമെന്നും അദേഹം കൂട്ടിചേര്‍ത്തു.