ഇര്‍ഫാന്‍ ഖാന്റെ അപൂര്‍വരോഗം; വാർത്ത സ്ഥിരീകരിച്ച് ഭാര്യ

ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗമാണെന്ന് താരം ട്വീറ്റ് ചെയ്തതിന് പിന്നാലെ രോഗം സ്ഥിരീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഭാര്യ സുതാപ സിക്ദര്‍. ഇര്‍ഫാന്‍ ഒരു പോരാളിയാണെന്നും ജീവിതത്തിലെ പ്രതിസന്ധികളെ അദ്ദേഹം നേരിടുകയാണെന്നും സുതാപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സുതാപയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇപ്രകാരമാണ്.

എന്റെ അടുത്ത സുഹൃത്തും പങ്കാളിയും ഒരു പോരാളിയാണ്. അദ്ദേഹം ജീവിതത്തിലെ പ്രതിബന്ധങ്ങളോട് യുദ്ധം ചെയ്യുകയാണ്. നിങ്ങളുടെയൊക്കെ പ്രാര്‍ഥനകള്‍ക്കും നന്ദി. എന്റെ പങ്കാളി എന്നെയും ഒരു പോരാളിയാക്കി മാറ്റിയിരിക്കുന്നു. ഞാനിപ്പോള്‍ യുദ്ധഭൂമിയിലെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. എനിക്കിത് ജയിച്ചേ പറ്റൂ. കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഞങ്ങളെ സ്‌നേഹിക്കുന്ന നിങ്ങളോരോരുത്തരുടെയും പിന്തുണയുള്ളതു കൊണ്ട് വിജയം സുനിശ്ചിതമാണ്. നിങ്ങള്‍ക്ക് രോഗമെന്താണെന്നറിയാനുള്ള ആകാംക്ഷയുണ്ടെന്നറിയാം. പക്ഷേ അതെന്തായാലും ഭേദമാവാന്‍ പ്രാര്‍ഥിക്കുക. എല്ലാവരും ജീവിതത്തിന്റെ സംഗീതത്തിന് ചെവി കൊടുത്ത് അതിനൊപ്പിച്ച് നൃത്തം ചെയ്യുക. ഞാനും കുടുംബവും വൈകാതെ നിങ്ങള്‍ക്കൊപ്പം ചേരുന്നതാണ്. എല്ലാവര്‍ക്കും നന്ദി.