എം.പി വീരേന്ദ്രകുമാറിനെ ജെ.ഡി.യുവിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ജെ.ഡി.യുവിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എം.പി വീരേന്ദ്രകുമാറിനെ പ്രഖ്യാപിച്ചു. യു​ഡി​എ​ഫ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച വീ​രേ​ന്ദ്ര​കു​മാ​ര്‍ ഇ​ത്ത​വ​ണ എ​ല്‍​ഡി​എ​ഫി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. ജെഡിഎസുമായുള്ള ലയനം നിലവില്‍ അജണ്ടയിലില്ലെന്നും ജെഡിയു സെക്രട്ടറി ജനറല്‍ ഷേഖ് പി.ഹാരിസ് തിരുവനന്തപുരത്ത് വ്യക്തമാക്കി.

ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ചേ​ര്‍​ന്ന ജെ​ഡി​യു നേ​തൃ​യോ​ഗ​മാ​ണ് ഈ തീരുമാനം കൈകൊണ്ടത്. ഈ ​മാ​സം 23നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വീ​രേ​ന്ദ്ര​കു​മാ​ര്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം തി​ങ്ക​ളാ​ഴ്ച​യാ​ണ്. മാ​ര്‍​ച്ച്‌ 13ന് ​സൂ​ക്ഷ​മ പ​രി​ശോ​ധ​ന. പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 14 ആ​ണ്.